KeralaTop News

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ പൊലീസുകാരനെതിരെ നടപടി

Spread the love

ചട്ടിയിലിട്ട് വെടിയുണ്ട ചൂടാക്കിയ സംഭവത്തിൽ എറണാകുളം സിറ്റി എ ആർ ക്യാമ്പിലെ എസ്ഐക്കെതിരെ നടപടിക്ക് ശുപാർശ. ആയുധങ്ങളുടെ ചുമതലയുള്ള എസ് ഐ സി സി വി സജീവൻ എതിരെയാണ് നടപടിക്ക് ശുപാർശ നൽകിയത്. എസ്ഐക്കെതിരായ നടപടി ഇന്ന് ഉണ്ടായേക്കും.

എസ്ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.എ ആർ ക്യാമ്പ് കമാൻഡന്റ് ഇന്നലെ വൈകിട്ടാണ് റിപ്പോർട്ട് നൽകിയത്.

ഔദ്യോഗിക ബഹുമതി ചടങ്ങുകള്‍ക്ക് ആകാശത്തേക്ക് വെടിവെക്കാന്‍ ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷന്‍ എന്ന വെടിയുണ്ടയാണ് ചൂടാക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ക്ലാവ് പിടിച്ച വെടുയുണ്ടകളാണ് ചട്ടിയിലിട്ട് ചൂടാക്കിയത്. സാധാരണ ഇത്തരം സമയങ്ങളില്‍ വെടിയുണ്ട വെയിലത്ത് വെച്ച് ചൂടാക്കുകയാണ് പതിവ്. മാര്‍ച്ച് 10നാണ് സംഭവം.