KeralaTop News

ആശ വർക്കർമാരുടെ സമരം 41 ദിവസത്തിലേക്ക്; നിരാഹാര സമരം തുടരും

Spread the love

സെക്രട്ടേറിയറ്റ് പടിക്കലിലെ ആശ വർക്കർമാരുടെ സമരം 41 ദിവസത്തിലേക്ക്. ഇന്നലെ നിരാഹാരം കിടന്ന ആശമാർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പകരം മൂന്ന് പേരാണ് ഇന്ന് നിരാഹാര സത്യഗ്രഹം ഇരിക്കുന്നത്. അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല സമരവും തുടരുന്നുണ്ട്.

ഓണറേറിയം വർദ്ധിപ്പിച്ച് 21000 രൂപയാക്കുക. വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആക്കി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 41 ദിവസം മുൻപ് ആശമാർ സമരം ആരംഭിച്ചത്. സമരത്തിന്റെ അടുത്ത ഘട്ടമായ നിരാഹാര സമരം തുടരുകയാണ്. ആരോഗ്യനില വഷളായതിനെ നിരാഹാര സമരം തുടർന്ന ഒരാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആശ വർക്കർ ഷീജ ആറിനെ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നത്.

ആരോഗ്യമന്ത്രിയുടേത് ആത്മാർത്ഥതയില്ലാത്ത സമീപനം എന്ന് സമരക്കാർ കുറ്റപ്പെടുത്തുന്നു. സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നാണ് നിലപാട്. ഓണറേറിയ വർധന, വിരമിക്കൽ ആനുകൂല്യം എന്നിവയാണ് സമരത്തിന്റെ ഇപ്പോഴത്തെ ആവശ്യം. എം.എ ബിന്ദു, ഷീജ, തങ്കമണി എന്നിവരാണ് നിലവിൽ സമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്നത്.