KeralaTop News

ലഹരി ഉപയോഗം: വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

Spread the love

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെയും സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 30നാണ് യോഗം.

അടിയന്തര പ്രമേയമായി വിഷയം നിയമസഭയില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു. വിശാലമായ ഒരു യോഗം ചേരുകയും തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ പ്രതിപക്ഷ നേതാവും അന്ന് നിയമസഭയെ അറിയിച്ചിരുന്നു.

യോഗത്തില്‍ വിശദമായി ഈ വിഷയം ചര്‍ച്ച ചെയ്യും.