മലപ്പുറത്തും കൊല്ലത്തും എറണാകുളത്തും ലഹരിവേട്ട; കൊണ്ടോട്ടിയില്‍ നിന്ന് പിടികൂടിയത് 50 കിലോ കഞ്ചാവ്
മലപ്പുറത്തും കൊല്ലത്തും എറണാകുളത്തും ലഹരിവേട്ട. കൊണ്ടോട്ടിയില്‍ 50 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇടക്കൊച്ചിയില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി. കൊല്ലത്ത് 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി.
മലപ്പുറം കൊണ്ടോട്ടിയില്‍ വന്‍ കഞ്ചാവ് വേട്ടയാണ് നടന്നത്. പേങ്ങോട് ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത് 50 കിലോ കഞ്ചാവാണ്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ഫറൂഖ് സ്വദേശികളായ ജിബിന്‍ കെ പി (26)ജാസില്‍ അമീന്‍ (23)മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഷഫീഖ് (31) എന്നിവരാണ് അറസ്റ്റിലായത്.
ഇടക്കൊച്ചിയില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടിയതില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇടക്കൊച്ചി സിയന്ന കോളേജിന് സമീപത്തെ ചതുപ്പിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പള്ളുരുത്തി പൊലീസാണ് പ്രതികളെ പിടികൂടിയത്.
കൊല്ലത്ത് 50 ഗ്രാം എംഡിഎംഎയുമായി അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശി അനിത രവീന്ദ്രനാണ് ( 34 ) പിടിയിലായത്. കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ കാറില്‍ എംഡിഎംഎ കടത്തുന്നതിനിടയിലാണ് പിടിയിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ സിറ്റി എ സി പി ഷരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് യുവതിയെ പിടികൂടിയത്. യുവതി നേരത്തെയും ലഹരിയുമായി പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.