KeralaTop News

എറണാകുളത്ത് സഹോദരിമാരെ പീഡിപ്പിച്ച കേസ്; പീഡന വിവരം പെൺകുട്ടികളുടെ അമ്മയ്ക്ക് അറിയാമെന്ന് മൊഴി; പ്രതിചേർക്കും

Spread the love

എറണാകുളം കുറുപ്പുംപടി പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയെ പ്രതിചേർക്കും. മൂന്ന് മാസമായി പീഡന വിവരം അമ്മയ്ക്ക് അറിയാമെന്നാണ് പ്രതി ധനേഷിന്റെ മൊഴി. കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. പെൺകുട്ടികളെ CWC അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കൗൺസിലിങ് നൽകിയതായി CWC ജില്ലാ ചെയർമാൻ പറഞ്ഞു.

മൂന്ന് വർഷം മുൻപാണ് പെൺകുട്ടികളുടെ അച്ഛൻ മരിച്ചത്. പിന്നീട് ധനേഷുമായി കുട്ടികളുടെ അമ്മ ബന്ധം സ്ഥാപിക്കുകയായിരുന്നു. ടാക്സി ഡ്രൈവറായ ധനേഷ് കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. പെൺകുട്ടികളുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ധനേഷ് പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ചത്.

കുട്ടികളോട് സഹപാഠിളെ കൂട്ടി വീട്ടിലേക്ക് വരാൻ ധനേഷ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സമ്മർദ്ദത്തിനൊടുവിൽ ഇക്കാര്യങ്ങൾ വിവരിച്ച് പെൺകുട്ടികൾ സുഹൃത്തുക്കൾക്ക് കത്ത് എഴുതിയത്തോടെയാണ് പീഡന വിവരം പുറത്ത് വന്നത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ കുറുപ്പുംപടി പൊലീസ് കേസ് രജിസ്റ്റർ ചെയേത് പ്രതിയെ പിടികൂടുകയായിരുന്നു.