KeralaTop News

നിന്റെ ചെവി മുറിച്ച് എടുക്കട്ടേ…ഒച്ചവെക്കരുത്’; പെൺസുഹൃത്തിന്റെ ബന്ധുവിനെ ക്രൂരമായി മർദിച്ചു; വീഡിയോ വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആക്കി കാപ്പാ കേസ് പ്രതി

Spread the love

കാപ്പാ കേസിൽ എറണാകുളം മുളവുകാട് പോലീസ് സാഹസികമായി കീഴടക്കിയ പ്രതി ശ്രീരാജ് പെൺസുഹൃത്തിന്റെ ബന്ധുവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പെൺ സുഹൃത്തിന്റെ വീട്ടിൽ കയറി അതിക്രമം കാണിച്ചതിന് ഇയാൾക്കെതിരെ തൃക്കാക്കര പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ യുവാവിന്റെ പരാതിയിൽ മുളവുകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ദിവസമാണ് കാപ്പാക്കേസിലെ പ്രതി ശ്രീരാജിനെ വിലക്ക് ലംഘിച്ച് എറണാകുളം ജില്ലയിൽ പ്രവേശിച്ചതിന് മുളവുകാട് പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. ഇതിന് തൊട്ടുമുൻപാണ് പ്രതി ഇയാളുടെ വനിതാ സുഹൃത്തിന്റെ കാക്കനാടുള്ള വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും അതിക്രമം കാണിക്കുകയും ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെയാണ് പിന്നാലെ കാക്കനാട് തുതിയൂരിൽ വച്ച് വനിതാ സുഹൃത്തിന്റെ അടുത്ത ബന്ധുവിനെ പ്രതി ക്രൂരമായി മർദ്ദിച്ചത്.

ക്രൂര ആക്രമണത്തിന് പിന്നാലെ വീഡിയോ ചിത്രീകരിച്ച പ്രതി ഇതിന് ഫോണിൽ സ്റ്റാറ്റസ് ആയി ഇടുകയും ചെയ്തു. പ്രതി ലഹരി ഉപയോഗിക്കുന്നതിന്റെ വീഡിയോയും വാട്സാപ്പിൽ സ്റ്റാറ്റസ് ആയി ഉപയോഗിച്ചിട്ടുണ്ട്. നിലവിൽ കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന്റെ കേസിന് പിന്നാലെ തൃക്കാക്കരയിലും മുളവുകാടും പ്രതിക്കെതിരായി 4 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്റ്റേഷനിൽ എത്തിച്ച ശേഷവും പ്രതി അക്രമാസക്തനായിരുന്നു എന്നും മുളവുകാട് പോലീസ് പറയുന്നു.