വിണ്ണിലും മണ്ണിലും താരം: സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചിറങ്ങി
കടലിൽ പതിച്ച പേടകത്തെ സ്‌പേസ് എക്‌സിന്റെ എം വി മേഗൻ എന്ന റിക്കവറി കപ്പൽ, പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കും. എട്ട് ദിവസത്തെ പര്യാവേക്ഷണത്തിനായി പോയ സംഘമാണ് നീണ്ട 287 ദിവസങ്ങൾക്കുശേഷമാണ് ഭൂമിയിലേക്ക് എത്തുന്നത്. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ സഞ്ചാരികളാണ് ഭൂമിയിൽ എത്തിയത്. ഏറ്റവുമധികം സമയം ബഹിരാകാശ നടത്തത്തിലേർപ്പെട്ട വനിത എന്ന റെക്കോഡ് സുനിത വില്യംസ് സ്വന്തമാക്കിയിരുന്നു.
ഇന്ത്യൻ വംശജ സുനിതാ വില്യംസും ബുച്ച് വിൽമോറും അടക്കമുള്ള നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തി. 9 മാസത്തിന് ശേഷമാണ് സുനിതയും ബുച്ചും ഭൂമിയിൽ എത്തുന്നത്. സ്പേസ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകത്തിലാണ് സംഘം എത്തിയത്. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച പേടകം ഫ്‌ളോറിഡയ്ക്കടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് പതിച്ചത്.
എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാർ ലൈനറിൽ കഴിഞ്ഞ ജൂൺ 8നാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. മൂന്നുതവണയായി ആകെ 608 ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്. ബുച് വിൽമോർ ഇതുവരെയായി 464 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു.