KeralaTop News

ഇടുക്കിയിൽ പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Spread the love

ഇടുക്കിയിൽ പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. വണ്ടിപ്പെരിയാ‌ർ സ്വദേശി ഷാൻ അരുവിപ്ലാക്കൽ ആണ് പിടിയിലായത്. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയാണ് ഷാൻ അരുവിപ്ലാക്കൽ. പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. മൂന്ന് വർഷം മുൻപാണ് സംഭവം നടന്നത്. സ്കൂളിലെ കൗൺസിലിങിൽ പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് കേസെടുക്കുകയുമായിരുന്നു.