ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന പ്രവർത്തകന് കുത്തേറ്റു; വ്യക്തി വൈരാഗ്യമെന്ന് പൊലീസ്
ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന പ്രവർത്തകന് കുത്തേറ്റു. ശിവസേന ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത്. മുതുകിൽ കുത്തേറ്റ ശിവ സേന പ്രവർത്തകനെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കയറമ്പാറ സ്വദേശി ഫൈസൽ എന്നയാളാണ് കുത്തി പരിക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിനക്കത്തൂർ പൂരം ദിവസം ഫൈസലിൻ്റെ പിതാവിനെ വിവേകും സംഘവും മർദ്ദിച്ചതായി പറയുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമത്തിൽ കലാശിച്ചത്. അതേസമയം, പ്രതിയെ പൊലീസിന് പിടികൂടാനായിട്ടില്ല.