NationalTop News

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിയെ വെടിവെച്ച് പോലീസ്

Spread the love

ഉത്തർപ്രദേശ് ഹത്രാസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതിയെ വെടിവെച്ച് പിടികൂടി പൊലീസ്. ഹത്രാസിലെ സദാബാദിലാണ് സംഭവം. പ്രതി അമൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ പോലീസിൻ്റ തോക്ക് കൈവശപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസ് വെടിവെക്കുകയായിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ പ്രതിക്ക് പരിക്കേറ്റു.

ഏഴു വയസുകാരിയെയാണ് പ്രതി ബലാത്സം​ഗം ചെയ്തത്. പെൺകുട്ടി മറ്റ് കുട്ടികളോടൊപ്പം സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുന്നതിനിടെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മറ്റ് കുട്ടികൾ അവളുടെ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും അയൽക്കാരും തിരച്ചിൽ നടത്തി. തുടർന്ന് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.