ലഹരി കടത്ത്: ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തത് കേരളത്തില്‍, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്ക്
ലഹരി കടത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തത് കേരളത്തിലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്കുകള്‍. എന്‍ഡിപിഎസ് കേസുകളിലും അറസ്റ്റിലും കേരളം ഒന്നാമതാണ്. പഞ്ചാബ് ആണ് രണ്ടാംസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
2024ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 30.8 ശതമാനത്തിലേറെ കേസുകളും കേരളത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024ല്‍ അറസ്റ്റിലായത് 24517 പേര്‍. 2023ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 30715 കേസുകളാണ്. അറസ്റ്റിലായത് 33191 പേരുമാണ്. എന്‍ഡിപിഎസ് കേസുകളിലും അറസ്റ്റിലും കേരളം ഒന്നാമത്. 2024ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 27701 കേസുകളാണ്. 2022ല്‍ കേരളത്തില്‍ 26918 NDPS കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിലായത് 29527 പേരും. NDPS കേസുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ അറസ്റ്റിലായത് 111540 പേരാണ്.
രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്തത് 9025 കേസുകളാണ്. മൂന്നാമതുള്ള മഹാരാഷ്ട്രയില്‍ 7536 കേസുകളും.