Monday, March 17, 2025
Latest:
KeralaTop News

കരുവന്നൂര്‍ കേസ്: എ.സി. മൊയ്തീന്‍, എം എം വര്‍ഗീസ് എന്നിവരെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി ഇഡി

Spread the love

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ പ്രതി പട്ടികയില്‍ മുതിര്‍ന്ന നേതാക്കളെ ചേര്‍ക്കാന്‍ അനുമതി തേടി ഇ ഡി. മുന്‍മന്ത്രി എ.സി. മൊയ്തീന്‍, സിപിഐഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ പ്രതിചേര്‍ക്കാനാണ് അനുമതി തേടിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. ഡല്‍ഹിയിലേക്ക് അയച്ച പട്ടികയില്‍ നേരത്തെ ചോദ്യം ചെയ്ത എം കെ കണ്ണന്റെ പേരില്ല.

അതേസമയം, ചോദ്യം ചെയ്യലിന് കെ രാധാകൃഷ്ണന്‍ എംപി ഹാജരാകില്ല. എത്താന്‍ ആകില്ലെന്ന് ഇഡിയെ അറിയിച്ചു. മാതാവ് മരിച്ചതിന്റെ ചടങ്ങുകള്‍ ഇന്നും നാളെയും ഉണ്ടെന്ന് അറിയിച്ചു. ഇന്ന് ഡല്‍ഹി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കെ രാധാകൃഷ്ണന്റെ ചോദ്യം ചെയ്യല്‍ കൂടി പൂര്‍ത്തിയാക്കിയതിന് ശേഷമേ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു.

ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയാക്കാനാണ് ഇ ഡിയുടെ നീക്കം.