KeralaTop News

ഇരട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു

Spread the love

കണ്ണൂർ ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയിൽ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്. ഇരിട്ടി എം ജി കോളജിന് സമീപമായിരുന്നു അപകടം

ഇന്ന് പുലർച്ചെ 12 ഓടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ മറ്റ് യാത്രക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. പിന്നാലെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.