KeralaTop News

പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം: അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സിപിഐ

Spread the love

പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സിപിഐ. സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. സിപിഐ എറണാകുളം ജില്ല എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം.

പാര്‍ട്ടിയില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു പി രാജുവിന്റെ മൃതദ്ദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതിനെ കുടുംബം എതിര്‍ത്തത്. സിപിഐഎം ജില്ലാ ജില്ലാ സെക്രട്ടറി സംസ്‌കാര ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. കണ്‍ട്രോള്‍ കമ്മീഷന്‍ പി രാജുവിനെതിരെയുള്ള നടപടി ലഘൂകരിച്ചിട്ടും ജില്ലാ കമ്മിറ്റി അതിന് തയ്യാറാകാത്തതായിരുന്നു കുടുംബത്തിന്റെ അതൃപ്തിക്ക് കാരണം. മുതിര്‍ന്ന സിപിഐ നേതാവ് ഇ കെ ഇസ്മയിലും കുടുംബത്തെ പിന്തുണച്ചിരുന്നു.

ആരോപണങ്ങള്‍ ജില്ലാ നേതൃത്വം നിഷേധിച്ചെങ്കിലും പാര്‍ട്ടിക്ക് ഉണ്ടാക്കിയ നാണക്കേട് ചെറുതല്ല. ഈ പശ്ചാത്തലത്തിലാണ് പി കെ രാഗേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പി രാജുവിനെതിരെയുള്ള നടപടി കണ്‍ട്രോള്‍ കമ്മീഷന്‍ റദ്ദു ചെയ്തുവെന്ന തെറ്റായ പ്രചരണം നടത്തിയവരും അന്വേഷണ പരിധിയില്‍ വരും. അന്വേഷണ കമ്മീഷന്റെ വിശദാംശങ്ങള്‍ അടുത്തദിവസം സ്റ്റേറ്റ് കൗണ്‍സിലിന് കൈമാറുമെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു.