Saturday, March 15, 2025
Latest:
KeralaTop News

യുവജനതക്ക് നാട്ടിൽ ജീവിക്കാനാകാത്ത അവസ്ഥ, സർക്കാർ കർഷക സൗഹൃദമാകണമെന്ന് മാർ ജോസഫ് പെരുന്തോട്ടം

Spread the love

ആലപ്പുഴ: സർക്കാർ കർഷക സൗഹൃദമാകണമെന്ന്ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.യുവജനതയ്ക്ക് നാട്ടിൽ ജീവിക്കാനാകാത്ത അവസ്ഥയാണ്.സമർത്ഥരായ യുവജനങ്ങൾ ഉണ്ടെങ്കിലും അവർക്ക് നാട്ടിൽ ജീവിക്കാൻ ആകാത്ത അവസ്ഥയാണ്.കാർഷിക മേഖലയിലേക്ക് കടന്നു വരാൻ യുവജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നില്ല.സംസ്ഥാനത്ത് കർഷകർ വലിയ പ്രതിസന്ധി നേരിടുന്നതാണ് കാരണം.മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തിയാണ് അദ്ദേഹംസർക്കാരിനെതിരായി വിമർശനം ഉന്നയിച്ചത്

കൊയ്ത്ത് കഴിഞ്ഞ് നെല്ല് എടുക്കാൻ ആളില്ല.ഓരോവർഷവും പരാതികൾ അവർത്തിക്ക പ്പെടുന്നതിന് ശാശ്വത പരിഹാരം ഉണ്ടാകണം..കാർഷിക മേഖലയെ പ്രത്യേകം പരിഗണിക്കണമെന്നും മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു