KeralaTop News

തിരുവല്ലയിൽ മദ്യലഹരിയിൽ അമ്മയ്ക്ക് മകന്റെ ക്രൂരമർദനം; അറസ്റ്റ്

Spread the love

തിരുവല്ലയിലെ പടിഞ്ഞാറ്റും ചേരിയിൽ ലഹരിക്ക് അടിമയായി മാതാവിനെ മർദിച്ച മകൻ അറസ്റ്റിൽ. പടിഞ്ഞാറ്റും ചേരി ലാപ്ലത്തിൽ വീട്ടിൽ സന്തോഷ് ആണ് അറസ്റ്റിലായത്. മാതാവ് സരോജിനിയെ (75) മർദിക്കുന്ന ക്രൂര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തിരുവല്ല പൊലീസ് നടപടിയെടുത്തത്.

കഴിഞ്ഞദിവസം രാത്രിയാണ് മകൻ അമ്മയെ ക്രൂരമായി മർദിച്ചത്. മദ്യലഹരിയിലായിരുന്നു അതിക്രമം. സന്തോഷിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മകൻ മുമ്പും മാതാവിനെ മർദിച്ചതായാണ് നാട്ടുകാർ പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി മേൽ നടപടികൾ സ്വീകരിക്കും.