ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി
ഉത്തർപ്രദേശിലെ സംഭലിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി.ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് ,ഗുൽഫാം സിംഗ് യാദവ് എന്ന ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയത്.
ദബ്താര ഹിമാചൽ ഗ്രാമത്തിലാണ് സംഭവം. അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗുൽഫാം സിംഗ് യാദവ് മരിച്ചത്.മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.