KeralaTop News

ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസില്‍ വിവരം നല്‍കി; യുവാവിന്റെ വീടിന് നേരെ ആക്രമണം

Spread the love

ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസില്‍ വിവരം നല്‍കിയതിന് യുവാവിന്റെ വീടിന് നേരെ ആക്രമണം. ലഹരിക്കേസ് പ്രതിയും സഹോദരനും ചേര്‍ന്ന് കാസര്‍ഗോഡ് മാസ്തിക്കുണ്ട് സ്വദേശി സിനാന്റെ വീട് ആക്രമിച്ചു. സിനാനും മാതാവ് സല്‍മയ്ക്കും പരുക്കേറ്റു

കാസര്‍ഗോഡ് മാസ്തിക്കുണ്ട് ഒരു വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമാകുന്നുവെന്ന പരാതി നാട്ടുകാര്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ഒരു ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പരാതിയും നല്‍കി. പരാതി നല്‍കിയ ക്ലബ്ബിന്റെ പ്രവര്‍ത്തകനാണ് സിനാന്‍. ഇതുരമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഇവരില്‍ നിന്ന് ലഹരി പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ജാമ്യത്തില്‍ വിടേണ്ടി വന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് സിനാന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.

വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടായിരുന്നുവെന്നും ആക്രമിക്കപ്പെട്ടയാള്‍ പറഞ്ഞു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നും പിന്നീട് പുറത്തിറങ്ങിയെന്നും പറയുന്നു. തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും പരുക്കേറ്റുവെന്നും ഇവര്‍ പറയുന്നു.