‘പാര്‍ട്ടി ഒറ്റക്കെട്ടായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും, പുതിയ കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്’; കെ കെ ശൈലജ
പാര്‍ട്ടി ഒറ്റക്കെട്ടായി ഈ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കെ കെ ശൈലജ. പുതിയ കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. പാർട്ടിക്ക് നയംമാറ്റമില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി. പാർട്ടി രേഖ സമഗ്രമായിരുന്നു, പ്രതിനിധികളില്‍ നിന്നും അര്‍ഥവത്തായ നിര്‍ദ്ദേശങ്ങളുണ്ടായി.
ഒരു ആധുനിക സമൂഹത്തിന് എന്തെല്ലാം സാധ്യതയുണ്ടോ അതെല്ലാം കേരളത്തിലെ ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്ന ഒന്നാക്കി മാറ്റി എടുക്കും. സാമ്പത്തികമായി വലിയ നിലവാരത്തിലല്ല കേരളം ഉള്ളതെന്നും ശൈലജ വിമർശിച്ചു.
കേന്ദ്രം അർഹതപ്പെട്ട പദ്ധതിവിഹിതം തരാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. എങ്കിലും കേരളത്തിന്റെ തനതായ പ്രവർത്തനശൈലി ആവിഷ്കരിക്കുമെന്നും പുതിയ കാര്യങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും കെ ശൈലജ പറഞ്ഞു. വയനാട് പാക്കേജ്, എയിംസ് അടക്കം കേരളത്തിന് വേണം. പിണറായി വിജയൻറെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ടേമിലും ഉണ്ടായ മാറ്റം വളരെ ആകർഷകമായിരുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കി
അതേസമയം കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ 89 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഒപ്പം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു. രണ്ട് വനിതകളെ ഉള്‍പ്പെടെ പതിനേഴ് പുതുമുഖങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെട്ടപ്പോള്‍ കെ കെ ശൈലജ, എം വി ജയരാജന്‍, സി എന്‍ മോഹനനന്‍, എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുതിയ അംഗങ്ങളായി.
സെക്രട്ടേറിയറ്റ് അംഗങ്ങള്‍
പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എം വി ജയരാജന്‍, സി എന്‍ മോഹനന്‍
സിപിഐഎം സംസ്ഥാന സമിതി അംഗങ്ങൾ
പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, ഇപി ജയരാജൻ, ടിഎം തോമസ് ഐസക്ക്, കെ കെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, സി എസ് സുജാത, പി സതീദേവി, പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, കെ കെ ജയചന്ദ്രന്‍, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, പുത്തലത്ത് ദിനേശന്‍, കെ പി സതീഷ് ചന്ദ്രന്‍, സിഎച്ച് കുഞ്ഞമ്പു, എംവി ജയരാജന്‍, പി ജയരാജന്‍, കെക രാഗേഷ്, ടിവി രാജേഷ്.
എ.എൻ.ഷംസീർ, സി.കെ.ശശീന്ദ്രൻ, പി.മോഹനൻ മാസ്റ്റർ, എ.പ്രദീപ് കുമാർ, ഇ.എൻ.മോഹൻദാസ്, പി.കെ.സൈനബ, സി.കെ.രാജേന്ദ്രൻ, എൻ.എൻ.കൃഷ്‌ണദാസ്, എം.ബി.രാജേഷ്, എ.സി.മൊയ്തീൻ, സി.എൻ.മോഹനൻ, കെ.ചന്ദ്രൻപിള്ള, സി.എം.ദിനേശ്മണി, എസ്.ശർമ്മ, കെ.പി.മേരി, ആർ.നാസർ, സി.ബി.ചന്ദ്രബാബു, കെ.പി.ഉദയഭാനു, എസ്.സുദേവൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജഗോപാൽ, എസ്.രാജേന്ദ്രൻ, കെ.സോമപ്രസാദ്, എം.എച്ച്.ഷാരിയാർ, എം.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി.എൻ.സീമ.
വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എം.എം വര്‍ഗീസ്, ഇ എന്‍ സുരേഷ്ബാബു, സി വി വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍, ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍ കുമാര്‍, കെ പ്രസാദ്, പി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി.