Sunday, March 9, 2025
Latest:
NationalTop News

മുംബൈയിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 4 തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

Spread the love

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. മുംബൈയിലെ നാഗ്പാഡയിലാണ് സംഭവം. മരിച്ചവരിൽ 4 പേരും കരാർ തൊഴിലാളികളാണ്. ഹസിപാൽ ഷെയ്ഖ് (19), രാജ ഷെയ്ഖ് (20), ജിയുള്ള ഷെയ്ഖ് (36), ഇമാണ്ടു ഷെയ്ഖ് (38) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12.29 ന് മുംബൈയിലെ നാഗ്പാഡയിലെ മിന്റ് റോഡിലുള്ള ഗുഡ് ലക്ക് മോട്ടോർ ട്രെയിനിംഗ് സ്കൂളിന് സമീപമുള്ള കെട്ടിടത്തിലാണ് തൊഴിലാളികൾ ടാങ്ക് വൃത്തിയാക്കാൻ എത്തിയത്. ആദ്യം 2 പേരായിരുന്നു ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയിരുന്നത്. എന്നാൽ അല്പസമയം കഴിഞ്ഞ് 2 പേരെയും കാണാതായപ്പോൾ കൂടെയുണ്ടായിരുന്നവർ കൂടി ഇവരെ തിരക്കി ടാങ്കിലേക്ക് ഇറങ്ങുകയും ശ്വാസംമുട്ടുകയുമായിരുന്നു. 5 തൊഴിലാളികളാണ് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയിരുന്നത്. ആശുപത്രിയിലേക്ക് എത്തിക്കുംവഴിയാണ് 4 തൊഴിലാളികളുടെ മരണം സ്ഥിരീകരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരാളെ ജെ ജെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.