Sunday, March 9, 2025
Latest:
KeralaTop News

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം; തന്ത്രിമാരുടെ ഭാഗം കൂടി കേട്ട് സമവായം വേണമെന്ന്, രാഹുൽ ഈശ്വർ

Spread the love

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചന ആക്ഷേപത്തിൽ പ്രതികരണവുമായി സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വർ. ക്ഷേത്രത്തിലെ തന്ത്രിമാർക്ക് പറയാനുള്ളത് കൂടി കേട്ടതിന് ശേഷം വരെ വിശ്വാസത്തിലെടുത്ത് വിഷയത്തിൽ ദേവസ്വം ബോർഡ് സമവായം ഉണ്ടാകണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

തങ്ങൾ പറയുന്നത് പൊതുസമൂഹം കേൾക്കുന്നില്ലെന്ന് തന്ത്രിമാരടക്കമുള്ളവരുടെ പരാതിയാണ്. അവിടെയാണ് ദേവസ്വം ബോർഡ് സമവായം ഉണ്ടാകേണ്ടത്. സാങ്കേതികത്വത്തിൽ ഇക്കാര്യം നിൽക്കില്ലെന്നും ജാതീയതയെ അതിജീവിക്കാനായി പലപ്പോഴും നമ്മളിൽ പലർക്കും കഴിയണമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം ലഭിച്ച തിരുവനന്തപുരം സ്വദേശി ബാലു കഴിഞ്ഞ മാസം 24നാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക പ്രവൃത്തിക്കാരനായി ഈ ചുമതലയേറ്റത് . ബാലു ഈഴവ സമുദായ അംഗം ആയതിനാൽ കഴകപ്രവർത്തിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് തന്ത്രിമാരും വാര്യർ സമാജവും ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിലെ ആറു തന്ത്രി കുടുംബ അംഗങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്ന് അന്നുമുതൽ വിട്ടുനിൽക്കുകയും ചെയ്തു. ഇന്ന് പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കേണ്ടതിനാൽ ഏഴാം തീയതി ഭരണസമിതി ചർച്ച വിളിച്ചു. തുടർന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.

എന്നാല്‍ സാങ്കേതികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നടപടി എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ക്ഷേത്രത്തില്‍ നേരിടുന്ന അവഹേളനവും സമ്മര്‍ദ്ദവും മൂലം വി എ ബാലു അഞ്ചുദിവസത്തെ അവധിയില്‍ പ്രവേശിച്ചു. ജാതി വിവേചനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.