SportsTop News

കൊച്ചിയില്‍ തലയുയര്‍ത്തി മടക്കം; അവസാന ഹോം മത്സരത്തിൽ മുംബൈ സിറ്റിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്

Spread the love

സമനില പോലും നേടിയാല്‍ പ്ലേഓഫ് ഉറപ്പാക്കാമായിരുന്ന മുംബൈ സിറ്റി എഫ്‌സിയെ തകർത്ത് സീസണിലെ അവസാന ഹോം മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് അവിസ്മരണീയമാക്കി. 52ാം മിനിറ്റില്‍ ക്വാമി പെപ്ര നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ തലയുയര്‍ത്തി മടങ്ങിയത്.

അവസാന മിനിറ്റില്‍ ബികാഷ് യുംനം നടത്തിയ ക്ലിയറിങാണ് മുംബൈയുടെ സമനില മോഹം പൊളിച്ചത്. മലയാളി താരം മുഹമ്മദ് ഐമെനാണ് കളിയിലെ താരം. ജയത്തോടെ 23 കളിയില്‍ നിന്ന് 28 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് 9ാം സ്ഥാനത്തെത്തി.

നിലവിലെ ഷീല്‍ഡ് ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയോട് സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്‌സിന്. മാര്‍ച്ച് 12ന് ഹൈദാരാബാദ് എഫ്‌സിക്കെതിരെ ഒരു എവേ മത്സരം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇനി അവശേഷിക്കുന്നത്.

തോല്‍വിയോടെ മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ അവസാന മത്സരംവരെ കാക്കണം. അവസാന മത്സരത്തില്‍ ഒരു പോയന്റ് നേടാനായാല്‍ അവര്‍ക്ക് പ്ലേ ഓഫിലെത്താം. 23 മത്സരങ്ങളില്‍ നിന്ന് 33 പോയന്റുള്ള മുംബൈ നിലവില്‍ ഏഴാം സ്ഥാനത്താണ്.