KeralaTop News

പേരണ്ടൂരില്‍ രാത്രി കുട്ടികള്‍ക്ക് ലഹരി ഉപയോഗിക്കാന്‍ ‘തീര’മെന്ന വിളിപ്പേരില്‍ സങ്കേതം; എത്തുന്നത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ; പരാതിയുമായി നാട്ടുകാര്‍

Spread the love

പ്രദേശവാസികള്‍ക്ക് പോലും ഭീഷണിയായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ലഹരി ഉപയോഗ കേന്ദ്രം. പേരണ്ടൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്താണ് തീരം എന്ന പേരിട്ട ലഹരി ഉപയോഗ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എളമക്കര പോലീസിനെ പലതവണ വിവരമറിയിച്ചിട്ടും ഒരുതവണ പോലും പോലീസ് ഇവിടെ എത്തിയിട്ടില്ല എന്ന നാട്ടുകാര്‍ പറയുന്നു. രാത്രിയായി കഴിഞ്ഞാല്‍ ലഹരി ഉപയോഗിക്കാന്‍ പല സ്ഥലത്തുനിന്നും കുട്ടികള്‍ ഇവിടെ എത്താറുണ്ട് എന്നും പ്രദേശവാസികള്‍ പറയുന്നു.ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ ലഹരി വസ്തുക്കള്‍ കൊണ്ടുവന്ന നിരവധി കവറുകളാണ് പ്രദേശത്ത് കണ്ടെത്താനായത്

വിശാലമായ പേരുണ്ടൂര്‍ റെയില്‍വേ ഓര്‍ഡര്‍ ബ്രിഡ്ജിന്റെ ഈ ഭാഗമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പ്രധാന ലഹരി ഉപയോഗ കേന്ദ്രം ‘തീരം എന്ന ഓമന പേരിട്ടാണ് ഇവിടെ ലഹരി ഉപയോഗിക്കാന്‍ കുട്ടികള്‍ എത്തുന്നത്. വാട്‌സാപ്പിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും സന്ദേശം ലഭിച്ചു എത്തുന്നവര്‍ക്ക് സുരക്ഷിതമായിരുന്ന ലഹരി ഉപയോഗിക്കാം എന്നുള്ളതാണ് പ്രത്യേകത.എളമക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണെങ്കിലും നാട്ടുകാര്‍ വിളിച്ചുപറഞ്ഞാലും പോലീസ് ഇവിടെ വരാറില്ല. ഇതുതന്നെയാണ് ലഹരി മാഫിയ തണല്‍ ആക്കുന്നത്. പ്രദേശത്താകമാനം ലഹരി ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ നിരവധി സിപ്പ് കവറുകള്‍ ആണ് കാണാന്‍ സാധിക്കുന്നത്.ലഹരി ഉപയോഗിക്കാന്‍ ആവശ്യമായ പേപ്പറുകള്‍ വാങ്ങിയ കവറുകളും ഇവിടെ കണ്ടെത്താം.

രാത്രി 7 മണി മുതല്‍ പുലര്‍ച്ചെ വരെ കുട്ടികള്‍ ഇവിടെ എത്താറുണ്ട് എന്ന പ്രദേശവാസികള്‍ പറയുന്നു.ഇന്നലെ ഈ വിവരം സംസാരിച്ചതിന് പിന്നാലെ ചില വീടുകള്‍ക്ക് നേരെ ലഹരി വലയത്തില്‍ പെട്ടവര്‍ കല്ലുകള്‍ വലിച്ചെറിഞ്ഞു. വിവരം പോലീസില്‍ അറിയിച്ചുവെങ്കിലും പതിവുപോലെ പോലീസ് എത്തിയില്ല. പെണ്‍കുട്ടികളെ അടക്കം ഇവിടെ എത്തിച്ച് ലഹരി നല്‍കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതായിട്ടാണ് പ്രദേശവാസികള്‍ പറയുന്നത്.കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഈ പ്രദേശത്തിന്റെ സവിശേഷത കേട്ടറിഞ്ഞ ഇങ്ങോട്ട് എത്തുന്നുണ്ട്.പരസ്യമായി നിയമത്തെ വെല്ലുവിളിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി കേന്ദ്രം പൂട്ടാന്‍ പോലും നമ്മുടെ പോലീസിന് സാധിച്ചിട്ടില്ല.