KeralaTop News

എക്സൈസ് ഉദ്യോഗസ്ഥനെ ബൈക്ക് ഇടിച്ച് വീഴ്ത്തി; ലഹരി മരുന്ന് പരിശോധനക്കിടെ ആക്രമണം

Spread the love

വയനാട്ടിൽ ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം.വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ബൈക്ക് ഇടിച്ച് വീഴ്ത്തി. സിവിൽ എക്സൈസ് ഓഫീസർ ജയ്മോന് പരുക്കേറ്റു. സംഭവത്തിൽ പ്രതി ഹൈദറെ പൊലീസ് പിടികൂടി.

ബാവലി ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥന് മൂന്ന് പല്ലുകൾ നഷ്ടമാവുകയും താടിയെല്ലിന് പരുക്കേൽക്കുകയും ചെയ്തു. മുൻപും ലഹരിക്കടത്ത് കേസിൽ പിടിയിൽ ആയിട്ടുള്ള ഇയാൾ അഞ്ചാം മൈൽ സ്വദേശിയാണ്.