KeralaTop News

MDMAയും, സിറിഞ്ചുകളുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ

Spread the love

MDMA യുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ്. J ആണ് സൗത്ത് പൊലീസിന്റെ പിടിയിൽ ആയത്. SFI മുൻ ഏരിയ കമ്മിറ്റി അംഗം ആയിരുന്നു വിഘ്‌നേഷ്.

ആലപ്പുഴ EMS സ്റ്റേഡിയത്തിൽ നിന്നാണ് പിടിയിലായത്. വിഘ്നേഷനിൽ നിന്ന് 0.24 ഗ്രാം MDMA യും രണ്ട് സിറിഞ്ചുകളും കണ്ടെത്തി. വിഘ്നേഷന് ഉപയോഗവും വിൽപ്പനയും ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഹരിപ്പാട് നിന്ന് MDMA യുമായി പിടികൂടിയയാളിൽ നിന്നുമാണ് വിവരം ലഭിച്ചത്. MDMA വിഘ്‌നേശ് ആണ് നൽകിയതെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

അതേസമയം മൂവാറ്റുപുഴയിൽ MDMA യുമായി മൂന്നുപേർ എക്സൈസ് പിടിയിലായി.ഇന്നലെ രാത്രിയാണ് മൂവാറ്റുപുഴ പള്ളിപ്പടി പുന്നോപടി ഭാഗത്തുനിന്നും മൂന്നുപേരെ എക്സൈസ് സംഘം പിടികൂടിയത്. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 40.6 8 ഗ്രാം എംഡിഎംഎ യുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തത്.

പെഴക്കാപ്പിള്ളി പുന്നോപടി സ്വദേശി ജാഫർ,നിസാർ, അൻസാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ചിരുന്ന പുതിയ രജിസ്ട്രേഷനിലുള്ള കാറും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. മൂന്നുപേരും എംഡിഎംഎ ഉപയോഗിക്കുന്നവരാണെന്നു എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന എംഡിഎംഎ വില്പനയ്ക്കായി ആണ് ഇവർ ഉപയോഗിച്ചിരുന്നത്.

35000രൂപ, 35 എംഡിഎംഎ ചില്ലറ വിൽക്കുന്ന പാക്കറ്റുകളും, നാലു മൊബൈൽഫോണുകളും, 5 സിം കാർഡ് കളും.എംഡിഎംഎ ഉപയോഗിക്കുന്ന ഉപകരണം ഉൾപ്പെടെ എക്സൈസ് സംഘം പിടിച്ചെടുത്തിടുണ്ട്. സ്കൂൾ-കോളേജ് വിദ്യാർഥികൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും മയക്കുമരുന്ന് വിറ്റിരുന്നത്.

എക്സൈസ് സംഘം ദിവസങ്ങളായി ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. 6മാസത്തിനിടെ 22000 കിലോമീറ്റർഓടിയ ഈ വാഹനം നിരവധി തവണ ബാംഗ്ലൂരിൽ പോയി വന്നിട്ടുണ്ട്. ആറുമാസമായി വാഹനം വാങ്ങിച്ചു എങ്കിലും ഇതുവരെ നമ്പർ പ്ലേറ്റ് സെറ്റ് ചെയ്യാത്തത് ദുരൂഹമാണ്. പ്രതികൾ മറ്റ് എംഡിഎംഎ മയക്കുമരുന്ന് കേസുകളിലും പ്രതികളാണ്. പ്രതികളെയും തൊണ്ടിമുതലുകളും എക്സൈസ് കോടതിയിൽ ഹാജരാക്കി.