കേരള മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രഭാഷണ പരമ്പരയില്‍ വിനോദ് തരകന്‍
കേരള മാനേജ്മെന്‍റ് അസോസിയേഷന്‍ നടത്തുന്ന പ്രഭാഷണ പരമ്പരയില്‍ വിനോദ് തരകന്‍ എത്തും. ഡിസൈനിങ്ങ് ഇക്കോണമീസ് എന്ന വിഷയിത്തില് ഇന്ന് വൈകുന്നേരം 6 .30 മണിക്കാണ് പ്രഭാഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള മാനേജ്‌മന്റ് ഹൗസിലാണ് പരിപാടി നടക്കുന്നത്.
യുഎസിലും ഇന്ത്യയിലും ഒന്നിലധികം ടെക്‌നോളജി കമ്പനികൾ സ്ഥാപിക്കുകയും വളർത്തുകയും ചെയ്ത സാങ്കേതിക സംരംഭകനാണ് വിനോദ് തരകൻ. ക്ലേസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടാതെ CU NextGen CUSO യുടെ ചെയർമാനും CTO കൂടിയാണ് അദ്ദേഹം. കേരളം ആസ്ഥാനമായുള്ള ഫിൻ-ടെക് സൊല്യൂഷൻസ് സ്ഥാപനമായ ക്ലേസിസ് ടെക്നോളജീസ് കൊച്ചിയിൽ തുടങ്ങി യുഎസ് വരെ വളര്‍ന്ന് ആഗോള തലത്തില്‍ മുന്‍നിര ഐടി കമ്പനിയായി മാറി കഴിഞ്ഞു. പ്രധാനമായും യുഎസ് വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവർത്തിക്കുന്നത്. 2005 മുതൽ കൊച്ചിയിലെ ഇൻഫോപാർക്കിൽ നിന്നാണ് ക്ലേസിസ് ടെക്നോളജീസ് ബാക്ക്-ഓഫീസ് പ്രവർത്തനങ്ങൾ നടത്തുന്നത്.
2010ല്‍ 20ല്‍ താഴെ ജീവനക്കാരുമായി തുടങ്ങിയ കമ്പനിയില്‍ ഇന്ന് 250ലേറെ ജീവനക്കാരുണ്ട്. ആഗോള ഐടി ഭീമന്മാരായ ഫെയ്സ്ബുക്ക്, ഡെലോയിറ്റ്, ജെ പി മോര്‍ഗന്‍ ചെയ്സ് തുടങ്ങി മുന്‍നിര കമ്പനികളും ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഇടം നേടിയ കമ്പനികളും ക്ലേസിസിന്റെ ഇടപാടുകാരില്‍ ഉള്‍പ്പെടും.