KeralaTop News

‘DYFIക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ട്, ലഹരി സംഘങ്ങളുടെ രക്ഷകർത്താക്കളായി പ്രവർത്തിക്കരുതെന്നാണ് പറയാനുള്ളത്’: വി ഡി സതീശൻ

Spread the love

DYFIക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിവൈഎഫ്ഐക്ക് പലസ്ഥലങ്ങളിലും ലഹരി മാഫിയയുമായി ബന്ധമുണ്ട്. ഇവർ ലഹരി സംഘങ്ങളുടെ രക്ഷകർത്താക്കളായി പ്രവർത്തിക്കരുതെന്നാണ് പറയാനുള്ളത്. മുഖ്യമന്ത്രിയെ വിമർശിക്കുമ്പോൾ പ്രകോപിതൻ ആവേണ്ട. 9 വർഷമായി കേരളം ഭരിക്കുന്നു. ലഹരിക്കരായ പ്രവർത്തനം പോരായെന്നും വി ഡി സതീശൻ വിമർശിച്ചു.

രാജ്യത്ത് മോദി സർക്കാർ ഫാസിസ്റ്റ് വിരുദ്ധരെന്ന് വാദിക്കുന്ന ബിജെപി ഇതര പാർട്ടി സിപിഐഎം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലാളികൾ സമരം ചെയ്യുമ്പോൾ അവരോട് മാന്യമായി പെരുമാറാൻ എങ്കിലും പഠിക്കേണ്ടേയെന്ന് ചോദിച്ച അദ്ദേഹം ആശ വർക്കേർസിൻ്റെ സമരത്തിൽ സർക്കാർ എന്തൊരു അഹങ്കാരമാണ് കാണിക്കുന്നതെന്നും ചോദിച്ചു.

രാഹുൽഗാന്ധിയും കോൺഗ്രസും എവിടെയാണ് ബി.ജെ.പിയുമായി വിട്ടുവീഴ്ച ചെയ്തതെന്ന് ചോദിച്ച അദ്ദേഹം പാർലമെൻ്റ് തിരഞ്ഞടുപ്പിന് ശേഷം മുഖ്യമന്ത്രിക്ക് ബി ജെ പി അനുകൂല നിലപാടാണെന്നും വിമർശിച്ചു. സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ് രംഗത്തെ നേട്ടം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത് പണം കൊടുത്താണെന്നും അദ്ദേഹം വിമർശിച്ചു. സ്റ്റാർട്ടപ് നേട്ടത്തെക്കുറിച്ച് സ്റ്റാർട്ടപ് ജെനോം എന്ന കമ്പനിക്ക് പണം കൊടുത്ത് റിപ്പോർട്ട് തയ്യാറാക്കിയെന്ന് വി ഡി സതീശൻ ആരോപിച്ചു.