ഡൽഹി അംബേദ്കർ സർവകലാശാലയിൽ SFI ക്ക് ഉജ്ജ്വല വിജയം
ഡൽഹി അംബേദ്കർ സർവകലാശാലയിൽ SFI ക്ക് ഉജ്ജ്വലവിജയം. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ 45 ൽ 24 സീറ്റ് SFI ക്ക് ലഭിച്ചു. 6 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. കശ്മീരി ഗേറ്റ് ക്യാമ്പസില്‍ 28 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 14 എണ്ണത്തിലും എസ്എഫ്‌ഐ വിജയിച്ചു.
കരംപുരയില്‍ 12 സീറ്റില്‍ അഞ്ചെണ്ണത്തിലും എസ്എഫ്‌ഐ വിജയിച്ചപ്പോള്‍ മുമ്പ് മൂന്ന് സീറ്റുകളില്‍ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ലോധിയില്‍ മത്സരം നടന്ന ഒരേയൊരു സീറ്റിലും വിജയം എസ്എഫ്‌ഐക്കാണ്. ഖുതുബ്ക്യാമ്പസിൽ 2 സീറ്റാണ് എസ്എഫ്‌ഐ നേടിയത്.
അംബേദ്കർ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലം
കാശ്മീരി ഗേറ്റ് ക്യാമ്പസ്
SFI: 16
AISA: 3
ABVP: 1
സ്വതന്ത്രർ: 8
കരംപുര ക്യാമ്പസ്
SFI: 5
AISA: 2
ABVP: 1
സ്വതന്ത്രർ: 4
ലോധി ക്യാമ്പസ്
SFI: 1
AISA: 0
ABVP: 0
സ്വതന്ത്രർ: 2
ഖുതുബ് ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ ക്യാമ്പസ്.
SFI: 2
ABVP: 0
എഐഎസ്എ: 0