Tuesday, March 4, 2025
Latest:
KeralaTop News

കണ്ണൂരില്‍ വിസ തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടില്‍ക്കയറി കീഴ്‌പ്പെടുത്തി പൊലീസ്; കണ്‍മുന്നില്‍ വച്ച് ക്രൂരമായി മര്‍ദിച്ചെന്ന് പ്രതിയുടെ ബന്ധുക്കള്‍; വിഡിയോ പുറത്ത്

Spread the love

കണ്ണൂര്‍ അടൂരില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടില്‍ക്കയറി ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി പൊലീസ്. സുഹൈല്‍ എന്നയാളെയാണ് പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. സുഹൈലിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് വീട്ടുകാര്‍ ആരോപിച്ചു. പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. കസ്റ്റഡിയിലിരിക്കെ ടൊയ്‌ലറ്റ് ക്ലീനര്‍ കുടിച്ച പ്രതി ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

സുഹൈലിന്റെ മുറിയിലേക്ക് പൊലീസ് അതിവേഗം കടന്നെത്തുകയും പ്രതിയെ കട്ടിലില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. പൊലീസ് സുഹൈലിനെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും മര്‍ദിക്കുന്നതും കണ്ട് വീട്ടിലെ സ്ത്രീകള്‍ നിലവിളിക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങൡലുണ്ട്. വീട്ടുകാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വിസ നല്‍കാമെന്ന് പറഞ്ഞ് മങ്കട സ്വദേശിയില്‍ നിന്ന് പണം വാങ്ങിയെന്നാണ് സുഹൈലിനെതിരായ കേസ്. മഫ്തിയിലെത്തിയ പൊലീസുകാര്‍ യാതൊരു വിവരവും തങ്ങളോട് പറയാതെ നേരെ സുഹൈലിന്റെ മുറിയിലേക്ക് കടന്നുചെന്ന് മര്‍ദിച്ച് ബലമായി സുഹൈലിനെ പിടിച്ചുകൊണ്ട് പോയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി.