KeralaTop News

പ്രതിയുടെ സ്വഭാവം തൃപ്തികരം’; ലഹരിക്കടത്ത് കേസിലെ പ്രതിക്ക് ജയിൽ സൂപ്രണ്ടിന്റെ അനുകൂല റിപ്പോർട്ട്

Spread the love

ലഹരിക്കടത്ത് കേസിലെ പ്രതിക്ക് അനുകൂലമായി ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. എംഡിഎംഎയുമായി അറസ്റ്റിലായ രാഹുൽ സുഭാഷ് എന്നയാൾക്ക് അനുകൂലമായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ജാമ്യം ലഭിക്കാനായാണ് സുപ്രിംകോടതിയിൽ അനുകൂല റിപ്പോർട്ട് നൽകിയത്. വിയ്യൂർ ജയിൽ സുപ്രണ്ടിന്റേതാണ് റിപ്പോർട്ട്.

പ്രതിയുടെ ജാമ്യാപേക്ഷയിൽ സുപ്രിം കോടതി നിർദേശം അനുസരിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ സൂപ്രണ്ടിന്റെ അനുകൂല പരാമർശം. പ്രതിയുടെ സ്വഭാവം തൃപ്തികരമെന്നാണ് റിപ്പോർട്ട്. നൽകിയത്. മൂന്ന് കിലോ എംഡിഎംഎയുമായാണ് രാഹുൽ സുഭാഷ് അറസ്റ്റിലായിരുന്നത്. കൊച്ചിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ജയിലിൽ കഴിയവേ പ്രതിയിൽ നിന്ന് കഞ്ചാവും മൊബൈൽ ഫോണും, ബീഡികളും പിടികൂടിയിരുന്നു. ഇതിൽ ജയിൽ അധികൃതർ പൊലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിന് ശേഷവും പ്രതിക്ക് അനുകൂലമായാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. വലിയ അളവിൽ ലഹരിമരുന്ന് പിടികൂടിയ കേസിലാണ് പ്രതിക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയിരിക്കുന്നത്.