KeralaTop News

കോൺഗ്രസ് നേതാവിനൊപ്പം സെൽഫിയെടുത്തു’; പഞ്ചായത്തംഗത്തെ പുറത്താക്കി ബിജെപി

Spread the love

കോൺഗ്രസ് നേതാവിനൊപ്പം സെൽഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി.കാസർഗോഡ് എൻമകജെ പഞ്ചായത്ത്‌ അംഗം മഹേഷ്‌ ഭട്ടിനെതിരെയാണ് അച്ചടക്ക നടപടി.

ഓപ്പറേഷൻ ഹസ്ത എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് നേതാവ് മഹേഷിനൊപ്പമുള്ള സെൽഫി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. പാർട്ടി വിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അറിയിച്ചു.

ഒരുമാസം മുൻപ് പഞ്ചായത്ത് ഓഫിസിൽ ഇരുവരും സെൽഫി എടുത്തിരുന്നു. ‘4 വർഷത്തെ വിജയകരമായ ഓപ്പറേഷൻ. ഓപ്പറേഷൻ ഹസ്ത ഇപ്പോഴും തുടരുന്നു. ഞങ്ങൾ എട്ടല്ല. ഒൻപതാണ്’ എന്ന അടിക്കുറിപ്പോടെയാണ് മഹേഷ് ഭട്ടിനൊപ്പമുള്ള ചിത്രം രാധാകൃഷ്ണ നായിക് പങ്കുവച്ചത്. പോസ്റ്റ് വന്നയുടൻ അതു നിഷേധിച്ച് പരസ്യപ്രസ്താവന ഇറക്കാൻ ബിജെപി നേതൃത്വം മഹേഷ് ഭട്ടിനോട് ആവശ്യപ്പെട്ടിരുന്നു
എന്നാൽ, അദ്ദേഹം തയാറായില്ല. ബിജെപി പഞ്ചായത്ത് കമ്മിറ്റി നൽകിയ കാരണംകാണിക്കൽ നോട്ടിസിനും മറുപടി നൽകിയില്ല. ഇതോടെയാണ് കടുത്ത നടപടിയിലേക്കു കടക്കാൻ ബിജെപി തീരുമാനിച്ചത്.