KeralaTop News

കൂട്ടുകാരിയെ തള്ളി, കൊല്ലത്ത് വിദ്യാർത്ഥിക്ക് സഹപാഠിയുടെ മർദനം

Spread the love

കൊല്ലത്ത് സഹപാഠിയുടെ ക്രൂരമർദനത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരപരുക്ക്.
ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാംവർഷ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. സഹപാഠിയായ പെൺകുട്ടിയെ തള്ളിയെന്ന് ആരോപിച്ചാണ് മർദനം.

പരുക്കേറ്റ വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു. ആയുധം ഉപയോഗിച്ചായിരുന്നു മർദനം.പരുക്കേറ്റ വിദ്യാർത്ഥിയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.