KeralaTop News

ഗ്രാമിന് ആയിരങ്ങൾ വില! ആലപ്പുഴയിൽ പിടിയിലായ കാർത്തികിന്‍റെ കൈവശം മാരക രാസലഹരി യെല്ലോ മെത്ത്; അന്വേഷണം തുടങ്ങി

Spread the love

കായംകുളം: ആലപ്പുഴയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. യെല്ലോ മെത്ത് എന്നയിനം മാരക രാസ ലഹരിയും, കഞ്ചാവുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. ആലപ്പുഴ സ്വദേശി കാർത്തിക് ആണ് അറസ്റ്റിലായത്. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 7.11 ഗ്രാം യെല്ലോ മെത്തും 6 ഗ്രാം കഞ്ചാവും കണ്ടെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.

പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ വിജയകുമാർ.പി, സി.വി. വേണു, ഈ.കെ.അനിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വർഗീസ് പയസ്, വിബിൻ.വി.ബി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വർഗീസ്.എ.ജെ എന്നിവരും ഉണ്ടായിരുന്നു. ജില്ലയിൽ മയക്കുമരുന്ന് ഇടപാടുകൾ നിയന്ത്രിക്കുന്നതിനായി വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.