KeralaTop News

ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയില്‍ വീണ്ടുമെത്തി സുരേഷ് ഗോപി ; മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്‍കി

Spread the love

ആശ വര്‍ക്കേഴ്‌സിന്റെ സമരവേദിയിലെത്തി സുരേഷ് ഗോപി എംപി. മഴയത്ത് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും അദ്ദേഹം നല്‍കി. നാളെ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി ജെ പി നദ്ദയെ കാണുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു.

നാളെ ഇതിനായി ഡല്‍ഹിക്ക് പോവുകയാണ്. കേന്ദ്രമന്ത്രി ജെപി നദ്ദയെ കണ്ട് സംസാരിക്കും. ആവശ്യമാണെങ്കില്‍ പ്രധാനമന്ത്രിയോടും സംസാരിക്കും – സുരേഷ്‌ഗോപി വ്യക്തമാക്കി.

നാളെ നിയമസഭാ മാര്‍ച്ച് നടക്കാനിരിക്കെ ആശാവര്‍ക്കേഴ്‌സിനെതിരെ പൊലീസ് സ്വീകരിച്ച നടപടി വിവാദമായിരുന്നു. അര്‍ദ്ധരാത്രിയില്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പ്പാളില്‍ പൊലീസ് അഴിച്ചുമാറ്റുകയായിരുന്നു. ടാര്‍പ്പാളിന്‍ തലയിലൂടെ മൂടി മഴ നനയാതിരിക്കാനും പൊലീസ് അനുവദിച്ചില്ല. നടപ്പാക്കുന്നത് കോടതി ഉത്തരവെന്നാണ് പൊലീസിന്റെ വാദം. നഗരത്തില്‍ അര്‍ധരാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ നിന്ന് രക്ഷനേടാനാണ് ആശാവര്‍ക്കേഴ്‌സ് ടാര്‍പ്പാളിന്‍ കെട്ടിയത്. ഇതാണ് അഴിച്ചു മാറ്റിയത്.

ദിവസങ്ങള്‍ക്കു മുന്‍പ് സെക്രട്ടറിയേറ്റിന് മുന്‍പിലെ തെരുവ് വിളക്കുകളും അണച്ചതിനു പിന്നാലെയാണ് സമരക്കാര്‍ക്ക് നേരെയുള്ള അടുത്ത പ്രതികാര നടപടി. ഭയന്ന് പിന്മാറില്ലെന്ന് സമരക്കാര്‍ പറഞ്ഞു. പൊലീസിനെ കൊണ്ട് സര്‍ക്കാര്‍ ചെയിക്കുന്നതെന്ന് സമരപ്പന്തല്‍ സന്ദര്‍ശിച്ച അടൂര്‍ പ്രകാശ് എം.പി ആരോപിച്ചു.