KeralaTop News

വയലൻസിന്റെ നരകത്തിലേക്ക് സ്വാഗതം’, സിനിമകളുടെയും വെബ്സിരീസുകളുടെയും ദുസ്വാധീനമുണ്ട്; ലൈവത്തോണിൽ എംബി രാജേഷ്

Spread the love

തിരുവനന്തപുരം: കൗമാര ഹിംസയിൽ ഉയർന്നു വരുന്ന സംവാദം നല്ലതാണെന്നും കേരളത്തിലെ എക്സൈസ് എൻഫോഴ്സ്മെന്റ സേന മാത്രമല്ലെന്നും വിമുക്തി പോലുള്ള ഒരു സാമൂഹിക ഇടപെടൽ കേരളത്തിലെ എക്സൈസിന് മാത്രം അവകാശപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ലഹരിയിൽ നിന്നും ഇരകളെ പുറത്തുകൊണ്ടുവരാൻ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. ഇതുവരെ ഏറ്റെടുത്തതിനേക്കാൾ അതിവിപുലമായ ലഹരി ക്കെതിരായ ജനകീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കും. എല്ലാ യുവജന, വിദ്യാർത്ഥി സംഘടനകളെ ഉൾപ്പെടുത്തി വിപുലമായ കൂട്ടായ്മയും പ്രതിരോധവും തീർക്കും. കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കും. കേരളം ലഹരി ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമല്ലെന്നും എംബി രാജേഷ് പറഞ്ഞു.

2024 ൽ ലഹരിക്കേസിൽ 24517 പേരെ കേരളത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. പഞ്ചാബിലത് ഒമ്പതിനായിരം ആണ്. പഞ്ചാബിൽ അറസ്റ്റ് ചെയ്തതിന്റെ മൂന്നിരട്ടി അറസ്റ്റ് ഇവിടെ ഉണ്ടായി. 98. 19% ആണ് കേരളത്തിലെ ശിക്ഷാ നിരക്ക്. ദേശീയ ശരാശരിയെക്കാൾ 20% കൂടുതലാണിത്. അതേ സമയം ഈ വസ്തുത നിലനില്‍ക്കുമ്പോഴാണ് കേരളത്തിലെ എൻഫോഴ്സ്മെന്റിനെ കുറ്റപ്പെടുത്തുന്നത്. പിഐബി ഫെബ്രുവരിയിലെ കണക്ക് പ്രകാരം 25,000 കോടി 2004 ൽ മയക്കുമരുന്ന് പിടിച്ചു. 2023 ലത് 16 കോടിയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസ് പിടിച്ചതെന്നും മന്ത്രി.

എൻഫോഴ്സ്മെന്റ് കൊണ്ടുമാത്രമല്ല ഇതിനെ നേരിടേണ്ടത്. കേരളമല്ല സിന്തറ്റിക്ക് ലഹരിയുടെ ഉറവിടം. ബംഗളൂരുവും ഗോവയുമാണ്. ഗുജറാത്ത്, മുംബൈ തുറമുഖം വഴിയാണ് ഇത് വരുന്നത്. അത് കേരള എക്സൈസിന്റെ അധികാരപരിധിയിൽ വരുന്നതല്ല. രാജ്യത്തെ വിവിധ ഏജൻസികളുടെ ഏകോപനം ഉറപ്പുവരുത്തേണ്ടത് കേന്ദ്രസർക്കാരാണ്. ആന്റമാൻ രാസ ലഹരിയുടെ പ്രധാന താവളം എന്ന് കണ്ടെത്തിയത് കേരള എക്സൈസ് ആണ്. 100 കോടിയുടെ ലഹരിയാണ് നശിപ്പിച്ചത്. പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സേനയുടെ മനോവീര്യം ചിലർ നശിപ്പിക്കുന്നു. സങ്കുചിതമായ രാഷ്ട്രീയ മനോഭാവത്തോടെ ആക്ഷേപം ഉന്നയിക്കരുത്. അവർ കണ്ണു തുറന്ന് കാര്യങ്ങൾ കാണണം
ലഹരിക്കെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. ലഹരിക്കെതിരെ , ഹിംസക്കെതിരെ സാമൂഹിക കൂട്ടായ്മ വേണം
ഒരുഭാഗത്ത് അക്രമം ആഘോഷിക്കപ്പെടുന്നു. പുറത്തുവരുന്ന കണക്കുകള്‍ ആശങ്ക ഉണ്ടാക്കുന്നതാണ്. ഏറ്റവും വലിയ വയലൻസ് എന്ന് പറഞ്ഞാണ് ഒരു സിനിമ അടുത്തകാലത്ത് ഇറങ്ങിയത്. വയലന്സി‍ന്റെ നരകത്തിലേക്ക് സ്വാഗതം എന്നാണ് ഒരു സിനിമ പറഞ്ഞത്.

സിനിമ, വെബ് സീരീസ്, തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ ദുസ്വാധീനമുണ്ട്. രാജ്യത്തെ പൊതുവേ വളർന്നുവരുന്ന അസഹിഷ്ണുതയുടെ പ്രതിസന്ധികൾ ഉണ്ട്. ലഹരിയുടെ ചെറുപ്പക്കാർ പോകുന്നതിന്റെ സാമൂഹിക, സാംസ്കാരിക വശങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശരിയായി ജോലി ചെയ്താൽ എല്ലാ പിന്തുണയും സർക്കാർ നൽകും. ഒറ്റപ്പെട്ട തെറ്റുകൾ കണ്ടാൽ കർശന നടപടിയും ഉണ്ടാകും. . പ്രതിക്ഷ നേതാവ് ദുഷ്ടലാക്കോടെ ദുരാരോപണം ഉന്നയിച്ചു. തെറ്റായ ആരോപണം ഉന്നയിക്കുമ്പോൾ കണക്ക് മറുപടി നൽകും. 2024 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആളെ അറസ്റ്റ് ചെയ്തത് കേരളമാണ്.എൻഫോഴ്സ്മെന്റില്ല എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം തെറ്റാണ്. പൊളിറ്റിക്കൽ പാറ്റ്ട്രനേജ് ആരോപണത്തില്‍ പാട്രനേജ് കൊടുത്തത് ഞങ്ങളല്ലെന്നും സെലിബ്രിറ്റി പ്രതിയായ കൊക്കെയ്ന്‍ കേസ് യുഡിഎഫ് കാലത്തുണ്ടായതാണെന്നും മന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന് സത്യസന്ധത എന്നൊന്നില്ല. ലഹരിയിൽ നിന്ന് സാമ്പത്തികലാഭമുണ്ടാക്കാൻ ലഹരി മാഫിയ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.