KeralaTop News

താമരശേരിയിൽ നിയന്ത്രണംവിട്ട കാർ KSRTC ബസിൽ ഇടിച്ചുകയറി; 4 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Spread the love

താമരശ്ശേരിക്ക് സമീപം നിയന്ത്രണം വിട്ട കാർ KSRTC ബസ്സിൽ ഇടിച്ച് 4 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്. രാമനാട്ടുകര ചേലമ്പ്ര പറശ്ശേരിക്കുഴി പുള്ളിപറമ്പിൽ റഹീസിനാണ് ഗുരുതരമായി പരുക്കേറ്റത്. അപകടത്തിൽപ്പെട്ടവർക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ യാത്രക്കാരായ അടിവാരം സ്വദേശിനി ആദ്ര, കൈതപ്പൊയിൽ സ്വദേശിനി അനുഷ എന്നിവർക്കാണ് പരുക്കേറ്റത്. കാർ യാത്രക്കാർക്ക് താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.