KeralaTop News

‘ലഹരിക്കെതിരെ എല്ലാവരും ഒരുമിക്കേണ്ട സമയം അതിക്രമിച്ചു, സർക്കാരുമായി സംസാരിക്കും’; ​ഗവർണർ രാജേന്ദ്ര അർലേക്കർ

Spread the love

തിരുവനന്തപുരം: കേരളത്തിൽ ഇത്തരം അക്രമങ്ങൾ എന്നത് അത്ഭുതപ്പെടുത്തുന്നു. ഒപ്പം ഇത് വേദനാജനകവുമാണ്. അക്രമങ്ങൾക്ക് ഒന്നല്ല കാരണമെന്നും പല തരം പ്രശ്നങ്ങളാണെന്നും ​ഗവർണ്ണർ പറഞ്ഞു.

അതിക്രമങ്ങൾക്ക് എതിരെ നമുക്ക് ഒരുമിച്ച് നിൽക്കാം. അതിക്രമങ്ങൾ തടയാൻ നടപടി എടുക്കാൻ വിസിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ് ഭവനും വേണ്ട നടപടി സ്വീകരിക്കും. സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട നടപടി പോരാ. സർക്കാരുമായി സംസാരിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിക്കണമെന്നും ​ഗവർണ്ണർ പറഞ്ഞു.