ലഹരി വാങ്ങാന്‍ പണം കിട്ടാതായതോടെ മോഷണത്തിനിറങ്ങി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍; കൊച്ചിയില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ലഹരി വാങ്ങാന്‍ പണം കിട്ടാതായതോടെ മോഷണത്തിന് ഇറങ്ങി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍. കൊച്ചിയില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളില്‍ പങ്കുവെച്ചു. മോഷണം നടത്തിയെന്ന് സമ്മതിക്കുന്ന കുട്ടികളുടെ ശബ്ദസന്ദേശം ലഭിച്ചു. മോഷ്ടിക്കുന്ന ബൈക്കുകള്‍ വിറ്റ് കിട്ടുന്ന പണം ലഹരി വാങ്ങാനും വില്‍ക്കാനുമായി ഉപയോഗിക്കും. പെണ്‍കുട്ടികളെ ലഹരി ഉപയോഗിക്കാന്‍ പുറത്തുകൊണ്ടുപോയത് എങ്ങനെയെന്നും ശബ്ദ സന്ദേശത്തില്‍.
കൈയിലെ പണം തീര്‍ന്നപ്പോള്‍ ബൈക്ക് മോഷ്ടിക്കുകയും നമ്പര്‍ പ്ലേറ്റടക്കം മാറ്റുകയുമൊക്കെ ചെയ്തതായി ഗ്രൂപ്പില്‍ ഇവര്‍ പറയുന്നുണ്ട്. പണ്‍കുട്ടികളെ ലഹരി ഉപയോഗിക്കാന്‍ പുറത്തുകൊണ്ടുപോയെന്നതടക്കം സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
കുട്ടികളുടെ സംഘത്തില്‍ നിരവധി പേരുണ്ട്.
കൊച്ചിയില്‍ ലഹരി ചേര്‍ത്ത് ചോക്ലേറ്റ് നിര്‍മാണം തകൃതിയെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം ട്വന്റിഫോര്‍ പുറത്ത് വിട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇത്തരം ലഹരി വസ്തുക്കളുടെ വിതരണവും വില്‍പ്പനയും കൂടുതലായി നടക്കുന്നത്. ലഹരി ചേര്‍ത്ത് ചോക്ലേറ്റുകള്‍ തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.