KeralaTop News

ആശാവർക്കേഴ്സിന്റെ സമരത്തെ നേരിടാൻ ഹെൽത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാൻ നീക്കം; ആദ്യഘട്ടത്തിൽ 1500 പേർക്ക് പരിശീലനം നൽകും

Spread the love

ആശാവർക്കേഴ്സിന്റെ സമരത്തെ നേരിടാൻ ഹെൽത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. ആദ്യഘട്ടത്തിൽ 1500 ഹെൽത്ത് വോളണ്ടിയേഴ്സിന് പരിശീലനം നൽകും. ഇതിനായി 11 ലക്ഷത്തി എഴുപതിനായിരം രൂപ അനുവദിച്ചു.

തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് കൂടുതൽ പേർക്ക് പരിശീലനം നൽകുന്നത്. ജില്ലയിൽ 250 പേർക്ക് പരിശീലനം നൽകും. കോട്ടയം പാലക്കാട് ജില്ലകളിൽ 200 പേർക്കും പരിശീലനം നൽകുന്നു.
50 പേരുള്ള 30 ബാച്ചുകൾക്കാണ് പരിശീലനം നൽകുന്നത്. കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെ മുടങ്ങുന്നു എന്ന് കാട്ടിയാണ് ബദൽ ബച്ചിന് പരിശീലനം നൽകാൻ ഉത്തരവിറക്കിയത്.

ആരോഗ്യവകുപ്പ് കണക്കുപ്രകാരം 1800 ആശ വർക്കേഴ്സ് ആണ് സമരത്തിൽ ഉള്ളത്. ഇവരുടെ സമരത്തെ നേരിടാൻ വേണ്ടിയാണ് നാഷണൽ ഹെൽത്ത് മിഷന്റെ പുതിയ നിർദ്ദേശം.