Saturday, March 1, 2025
Latest:
KeralaTop News

’65 ലക്ഷം കടബാധ്യത ഞാനറിഞ്ഞില്ല, 60,000 രൂപ പണയത്തിലുള്ള ഫർസാനയുടെ സ്വർണമെടുക്കാൻ അയച്ചു’: അഫാന്റെ പിതാവ്

Spread the love

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കുടുംബത്തിൻ്റെ കട ബാധ്യത അറിഞ്ഞിരുന്നില്ലന്ന് അഫാന്റെ പിതാവ് അബ്ദുൽ റഹീം. തന്റെ സാമ്പത്തിക ബുദ്ധിമുട്ട് മകനെ അറിയിച്ചിരുന്നില്ലന്നും, ഫർസാനയും അഫാനുമായുള്ള ബന്ധം അറിയാമായിരുന്നുവെന്നും റഹീം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കൂട്ടക്കൊലയിലേക്ക് എത്തിച്ചത് സാമ്പത്തിക ബാധ്യതയായിരുന്നു പോലീസിന്റെ കണ്ടെത്തൽ. 65 ലക്ഷത്തോളം രൂപ കടമുണ്ടെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ കുടുംബത്തിന് അത്രയേറെ കടബാധ്യത ഉള്ളതായി തനിക്കറിയില്ലെന്ന് അഫാന്റെ പിതാവ് അബ്ദുൾ റഹിം പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ബാങ്ക് ലോണും മറ്റ് കടങ്ങളും ഉൾപ്പെടെ 15 ലക്ഷത്തിന്റെ ബാധ്യതയുണ്ട്. . ഇഖാമ പുതുക്കാൻ സാധിക്കാതെ വർഷങ്ങളായി വിദേശത്ത് അകപ്പെട്ടുപോയ അബ്ദുൾ റഹിമിന് ഫർസാനയും അഫാനുമായുള്ള ബന്ധം അറിയാമായിരുന്നു. അഫാൻ പണയം വെച്ച ഫർസാനയുടെ സ്വർണം എടുക്കാൻ അടുത്തിടെ 60000 രൂപ താൻ അയച്ചു നൽകിയെന്നും തനിക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ഒരുതരത്തിലും മകനെ അറിയിച്ചിരുന്നില്ലെന്നും റഹീം മൊഴിയിൽ പറയുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാൻ അബ്ദുൾ രഹിമിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.

അതേസമയം മകൻ ആക്രമിച്ചത് മറച്ചുവെച്ച് അഫാന്റെ അമ്മ ഷമീനയും രജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകി. കട്ടിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് മൊഴി. ഇവർക്ക് ഇത്രയേറെ സാമ്പത്തിക ബാധ്യത ഉണ്ടായത് എങ്ങനെയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിൽ റിമാൻഡിൽ കഴിയുന്ന അഫാനെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഉടൻ അപേക്ഷ നൽകും.