ലഹരി ഉപയോഗിക്കുന്നവരെ DYFI നിലനിർത്താറില്ല, മലയാളം സിനിമകളില്‍ വയലന്‍സ് കൂടുതൽ, അത്തരം സിനിമകള്‍ 100 കോടി കടക്കുന്നു’: വി കെ സനോജ്
മലയാളം സിനിമകള്‍ പോലും അതിഭീകരമായി അക്രമത്തെ പ്രേത്സാഹിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ലഹരിക്ക് എതിരായി ഡിവൈഎഫ്ഐ കാമ്പയിൻ നടക്കുന്നു. പുതിയ സാഹചര്യത്തിൽ അത് വിപുലമാക്കണം എന്ന് അലോചിക്കുന്നു. ലഹരി ലഭ്യത എങ്ങനെ ഉണ്ടാകുന്നു എന്ന് അന്വേഷിക്കണമെന്നും വി കെ സനോജ് വ്യക്തമാക്കി.
25000 യൂണിറ്റുകൾ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കണം. കായിക മേഖലകൾ കേന്ദ്രീകരിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നു. യുവാക്കൾക്ക് ഇടയിലെ അക്രമ വാസന, അത് എങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടെത്തേണ്ടതുണ്ട്. അക്രമം ആഘോഷിക്കപ്പെടാൻ പാടില്ല. അക്രമങ്ങൾ ആഘോഷിക്കപ്പെടുന്നത് എങ്ങനെ എന്ന് പരിശോധിക്കണം. ലഹരി ഉപയോഗം രക്ഷിതാക്കൾക്ക് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല. സിനിമകളും സ്വാധീനിക്കപ്പെടുന്നുവെന്നും സനോജ് വിമർശിച്ചു.
ലഹരി ഉപയോഗിക്കുന്നവരെ ഡിവൈഎഫ്ഐ സംഘടനാ ഭാരവാഹിത്വത്തിൽ നിലനിർത്താറില്ല. മലയാളം സിനിമകളില്‍പോലും വയലന്‍സ് പ്രോത്സാഹനം കൂടുതലാണ്. അത്തരം സിനിമകള്‍ നൂറുകോടി ക്ലബ് കടക്കുന്നു. കുട്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്ന് ആലോചിക്കുമ്പോള്‍ സമീപകാലത്ത് ഇറങ്ങിയ സിനിമകളെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യണം.
മലയാളത്തില്‍ പോലും ഇറങ്ങുന്ന സിനിമകളില്‍ എത്രമാത്രം ക്രൈം ആണ് കടന്നുവരുന്നത്. അതെല്ലാം സ്വീകരിക്കുന്ന രീതിയിലേക്ക് പുതിയ തലമുറ മാറുന്നു. അതിഭീകരമായി വയലന്‍സ് പ്രോത്സാഹിപ്പിക്കുന്നു. അത്തരം സിനിമകള്‍ നൂറ് കോടി ക്ലബിലേക്ക് കടക്കുന്നു. പൊലീസ് എക്സൈസ് എൻഫോഴ്‌സ്‌മെൻ്റ് പരാജയം എന്ന് പറയാൻ കഴിയില്ല. ജനകീയ യുദ്ധത്തിന് തയ്യാറെടുക്കുക എന്നതാണ് ചെയ്യാനുള്ളതെന്നും സനോജ് വ്യക്തമാക്കി.