Thursday, February 27, 2025
Latest:
KeralaTop News

ഇ എം എം ആർ സി ഡോക്യൂമെന്ററിക്ക് യു.ജി.സി ദേശിയ പുരസ്‌കാരം

Spread the love

ഡൽഹിയിലെ സി ഇ സി (കൺസോർഷ്യം ഫോർ എഡ്യൂക്കേഷനൽ കമ്മ്യൂണിക്കേഷൻ) യുടെ 26-മത് സി ഇ സി -യു ജി സി ദേശിയ എഡ്യൂക്കേഷണൽ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ വർഷത്തെ മികച്ച ഡോക്യൂമെന്ററിക്ക് ഉള്ള അവാർഡ് കോഴിക്കോട് സർവകലാശാലയിലെ എഡ്യൂക്കേഷഷണൽ മൾട്ടിമീഡിയ റിസേർച് സെന്റർ (ഇ എം എം ആർ സി) ലെ പ്രൊഡ്യൂസർ സജീദ് നടുത്തൊടി സംവിധാനം ചെയ്ത “റൈസ്ഡ് ഓൺ റിതംസ്”(Raised on Rhythms ) കരസ്ഥമാക്കി. നേരത്തെ, ഇതിന് 16 -മത് പ്രകൃതി ഇന്റർനാഷണൽ ഡോക്യൂമെന്ററി ഫെസ്റ്റിവലിലും എൻ സി ആർ ടി ദേശിയ ഫിലിം ഫെസ്റിവലിലും മികച്ച ഡോക്യൂമെന്ററിക്കുള്ള അവാർഡുകൾ ലഭിച്ചിരുന്നു.

സംഗീതം ഭിന്നശേഷിക്കാരിൽ ചെലുത്തുന്ന സ്വാധീനം പ്രമേയമാക്കുന്ന ഡോക്യൂമെന്ററി അമ്മയും മകനും തമ്മിലുള്ള പ്രചോദനാത്മകമായ ബന്ധം ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്നതിനെ ചിത്രീകരിക്കുന്നു.
ഡോക്യൂമെന്ററിക്ക് വേണ്ടി ബാനിഷ് എം ക്യാമറയും സാജിദ് പീസി എഡിറ്റിംഗും നിർവഹിച്ചു.

വിദ്യാഭ്യാസ ഡോക്യൂമെന്ററികളും വീഡിയോ ക്ലാസ്സുകളും ഓൺലൈൻ കോഴ്സുകളും തയ്യാറാക്കുന്ന കോഴിക്കോട് സർവകലാശാലയിലെ സ്ഥാപനമാണ് ഇ എം എം ആർ സി.