KeralaTop News

പത്തോളം ‘ന്യൂജെന്‍’ ഗായകര്‍ ലഹരിയുടെ പിടിയില്‍? പലര്‍ക്കും ശരിക്ക് പാടാന്‍ പോലുമാകുന്നില്ലെന്ന് എക്‌സൈസ്; മുടിയുടെ സാമ്പിളുകളെടുത്ത് പരിശോധിക്കും

Spread the love

നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പത്തിലധികം പുതുതലമുറ ഗായകരെ നിരീക്ഷിച്ച് എക്‌സൈസ്. ഇവര്‍ പരിപാടികളുടെ മറവില്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

പരിപാടികള്‍ക്ക് മുന്‍പും ശേഷവും ചില ന്യൂജന്‍ ഗായകര്‍ രാസലഹരി ഉള്‍പ്പെടെ ഉപയോഗിക്കുന്നുവെന്നും ലഹരി ഉപയോഗിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരമുണ്ടാക്കി നല്‍കുന്നുവെന്നുമാണ് എക്‌സൈസിന് ലഭിച്ച വിവരം. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പത്തോളം ഗായകരെ പ്രത്യേകം നിരീക്ഷിക്കാനാണ് എക്‌സൈസിന്റെ നീക്കം.
അമിത ലഹരി ഉപയോഗം മൂലം പണം വാങ്ങിയേറ്റെടുത്ത പരിപാടി മുഴുവനാക്കാന്‍ പോലും പല ഗായകര്‍ക്കും കഴിയുന്നില്ലെന്നും പ്രാഥമിക പരിശോധനയില്‍ എക്‌സൈസ് കണ്ടെത്തി. പലര്‍ക്കും ശരിക്ക് പാടാനോ പെര്‍ഫോം ചെയ്യാനോ കഴിയുന്നില്ല. പരിപാടി പകുതിവച്ച് നിര്‍ത്തി മടങ്ങേണ്ടതായി വരുന്നു. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഗായകരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് എക്‌സൈസ് തീരുമാനിച്ചിരിക്കുന്നത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഇവരുടെ മുടിയുടെ സാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിക്കും