KeralaTop News

അന്തരീക്ഷത്തിൽ മുളകുപൊടി പടർന്നു, പത്തടിപ്പാലത്ത് കണ്ണുനീറി യാത്രക്കാർ; ഫയർഫോഴ്സ് സംഘം സ്ഥലത്ത്

Spread the love

പത്തടിപ്പാലത്ത് ദേശീയപാതയിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ കണ്ണ് നീറുന്നുവെന്ന് പരാതി. അന്തരീക്ഷത്തിൽ മുളകുപൊടി കലർന്നു എന്ന് സംശയം. ഫയർഫോഴ്സ് എത്തി റോഡ് വെള്ളമടിച്ച് വൃത്തിയാക്കുന്നു. ഇന്ന് രാവിലെയാണ് പരാതി ഉയർന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി.

പ്രദേശത്തുകൂടി പോയ മുളക്പൊടി കയറ്റി വന്ന വാഹനത്തിൽ നിന്ന് മുളക് പൊടി പാക്കറ്റ് റോഡിൽ വീണ് പൊട്ടി അന്തരീക്ഷത്തിൽ എത്തി അതാണ് കണ്ണെരിച്ചിലിന് കാരണമെന്ന് പൊലീസ് പറയുന്നു. പരാതിയുടെ എണ്ണം കൂടിയതോടെ പൊലീസ് വിവരം ഫയർ ഫോഴ്‌സിനെ അറിയിച്ചു. ഫയർഫോഴ്‌സ് എത്തി റോഡ് വെള്ളമൊഴിച്ച് വൃത്തിയാക്കി.