ക്രിമിനൽ കേസുകളിൽ ശിക്ഷിച്ചാൽ രാഷ്ട്രീയക്കാരെ സ്ഥിരം തെരഞ്ഞെടുപ്പിൽ വിലക്കണമെന്ന ഹർജി, എതിര്‍ത്ത് കേന്ദ്രം
ദില്ലി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരം വിലക്കണമെന്ന ഹര്‍ജിയിൽ എതിര്‍ സത്യവാങ്മൂലം നൽകി കേന്ദ്ര സര്‍ക്കാര്‍. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ രാഷ്ട്രീയക്കാരെ ആജീവനാന്തം വിലക്കുന്നത് കടുത്ത നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം തന്നെ നിയമനിര്‍മാണ സഭകളുടെ പരിധിയിൽ വുരുന്ന വിഷയമാണെന്നും ആറ് വർഷത്തെ വിലക്ക് മതിയാകുമെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കി. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് കേന്ദ്ര മറുപടി.