സർക്കാർ കണ്ണുതുറക്കാത്ത ദൈവമായി മാറി; ആശ വർക്കേഴ്സിന്റെ സമരത്തെ രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചു’; കെ കെ ശിവരാമൻ
ആശവർക്കേഴ്സിന്റെ സമരത്തിൽ സർക്കാരിനെ വിമർശിച്ച് സിപിഐ നേതാവ് കെ കെ ശിവരാമൻ. സർക്കാർ പി എസ് സി ചെയർമാനും മെമ്പർമാർക്കും ലക്ഷങ്ങൾ വാരിക്കോരി നൽകുന്നു. ആശാവർക്കേഴ്സിന് ശകാരവർഷമാണെന്നും കെ കെ ശിവരാമൻ വിർമശിക്കുന്നു. സർക്കാർ കണ്ണുതുറക്കാത്ത ദൈവമായി മാറിയത് കൊണ്ടാണ് അവർ സമരം ചെയ്യാൻ നിർബന്ധിതരായതെന്ന് അദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നല്ല ശമ്പളമുള്ള ഹൈക്കോടതി പ്ലീഡർമാരുടെ ശമ്പളവും വർധിപ്പിച്ചു. എന്നിട്ടും ആശാവർക്കർമാർക്ക് അസഭ്യമെന്ന് കെ കെ ശിവരാമൻ പറയുന്നു. ഇത് ഇടതു സർക്കാരിന്റെ നയമാണോ എന്ന് അദേഹം ചോദിച്ചു. കണ്ണിൽ ചോരയില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ കണിക പോലും ഇല്ലാത്ത നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് കെ കെ ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു.
സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരക്കാരെ തെറ്റിദ്ധരിപ്പിച്ചെന്നും സമരം ചെയ്യുന്നത് ഈർക്കിൽ സംഘടനയാണെന്നും എളമരം കരീം പറഞ്ഞു. ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയുള്ള സമരം അംഗീകരിക്കാൻ കഴിയില്ലെന്നും എളമരം കരീം പറഞ്ഞു.
.