KeralaTop News

പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരും’; എം.വി.ഗോവിന്ദൻ

Spread the love

പ്രായപരിധി മാനദണ്ഡത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രായപരിധിയിൽ ഇളവുളള രാജ്യത്തെ ഏക നേതാവ് പിണറായിയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

75 വയസ്സ് കഴിഞ്ഞവർ പാർട്ടി പദവികളിലും അധികാര സ്ഥാനങ്ങളിലും തുടരരുത് എന്നാണ് സിപിഐഎം തീരുമാനം. കേരള മുഖ്യമന്ത്രിയെന്ന പരിഗണനയില്‍ പിണറായി വിജയന് കഴിഞ്ഞതവണ അനുവദിച്ചതുപോലെ ഇളവ് ഇത്തവണയും നല്‍കാനുള്ള സാധ്യതയാണ് ഇതോടെ വ്യക്തമാകുന്നത്. പ്രവര്‍ത്തനപാരമ്പര്യവും അനുഭവസമ്പത്തും യോഗ്യതയും പിണറായി വിജയന് ഉണ്ടെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞു വയ്ക്കുന്നത്.