KeralaTop News

‘കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കും, SDPI വിജയം അപകടകരം’: ടി പി രാമകൃഷ്ണൻ

Spread the love

തദ്ദേശ തിരഞ്ഞെടുപ്പിലെ എസ് ഡി പി ഐ വിജയം അപകടകരമെന്നും അതിൽ നിന്നും കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കുമെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഒരു സീറ്റിൽ എസ്ഡിപിഐ ജയിച്ചു അത് യുഡിഎഫ് പിന്തുണയോടെയാണ്. കേരളത്തിന്റെ മത നിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണ് ആ രീതിയെന്നും അദ്ദേഹം വിമർശിച്ചു.

നിലമ്പൂർ മണ്ഡലത്തിലെ പ്രശ്നം കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. ഇടതുപക്ഷത്തിന് ലഭിച്ച വിജയം ജനസ്വീകാര്യത കൊണ്ടാണ്. ചുങ്കത്തറയിലെ ഭരണമാറ്റത്തിൽ പാർട്ടി കൂടുതൽ പരിശോധനകൾ നടത്തും എന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ വഴി തടഞ്ഞുള്ള സമരത്തെ പറ്റി തനിക്ക് കാര്യങ്ങൾ കൃത്യമായി അറിയില്ല. നിയമം അനുസരിച്ചു വേണം ഓരോരുത്തരും പെരുമാറാൻ, സമരം ചെയ്യാൻ. എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്‌. സർക്കാരിന് പിന്തുണ നൽകുന്നവർ എല്ലാം നിയമം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആശ വർക്കർമാർ സമരം ചെയ്യാൻ പാടില്ലായിരുന്നു. ഇപ്പോൾ നടക്കുന്ന സമരം ആശ വർക്കർമാരുടെ താല്പര്യം മാത്രം അനുസരിച്ചല്ല. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണം എന്നാണ് സർക്കാർ നിലപാട്. 130000 രൂപ ആനുകൂല്യമായി കിട്ടുന്നുണ്ട്. ആശ വർക്കർമാരുടെ പ്രശ്നം പരിഹാരം കാണണം. ഇപ്പോൾ നടക്കുന്ന സമരം ആശ വിർക്കർമാരുടെ താല്പര്യ പ്രകാരം മാത്രമല്ല എന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാർ പൂർണമായ ഫാസിസത്തിലേക്ക് പോയതായി അഭിപ്രായമില്ല. സിപിഐക്കും CPIM L നും വ്യത്യസ്തമായി അഭിപ്രായമുണ്ട്. നിലവിൽ പരിമിതികളോടെയുള്ള ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ട്. പൂർണ ഫാസിസത്തിൽ ഈ സ്വാതന്ത്ര്യം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.