NationalTop News

‘പുഷ്പ കണ്ട് കുട്ടികൾ മോശമായി പെരുമാറുന്നു, അസഹനീയമായ ഹെയർസ്റ്റൈലുകളുമായി സ്കൂളുകളിൽ എത്തി അസഭ്യമായി സംസാരിക്കുന്നു’; വൈറലായി അധ്യാപികയുടെ പ്രസംഗം

Spread the love

അല്ലു അർജുൻ ചിത്രം പുഷ്പക്കെതിരെ സ്കൂള്‍ അധ്യാപിക നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൈറലാകുന്നത്. ‘പുഷ്പ’ കാരണം തന്റെ സ്കൂളിലെ പകുതി വിദ്യാർത്ഥികളും മോശമായി എന്നാണ് ടീച്ചർ പറയുന്നത്. ഹൈദരാബാദിലെ യൂസുഫ്ഗുഡയിൽ നിന്നുള്ള ഒരു സർക്കാർ സ്‌കൂൾ അധ്യാപികയാണ് പുഷ്പയ്ക്കെതിരെ സംസാരിച്ചത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പുഷ്പയുടെ റിലീസിന് ശേഷം കുട്ടികൾ മോശമായി പെരുമാറുന്നു. അസഹനീയമായ ഹെയർസ്റ്റൈലുകളുമായി സ്കൂളുകളിൽ വരുന്നു. അസഭ്യമായി സംസാരിക്കുകയും ചെയ്യുന്നു. ഞങ്ങൾ വിദ്യാഭ്യാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യുകയാണെന്ന് അധ്യാപിക പറഞ്ഞു.

ഒരു അധ്യാപിക എന്ന നിലയിൽ കുട്ടികളെ ശിക്ഷിക്കാൻ തനിക്ക് സാധിക്കില്ല. ശിക്ഷകൾ കുട്ടികളെ സമ്മർദ്ദത്തിലാക്കി ആത്മഹ്യതാ പ്രവണതയിലേക്ക് എത്തിക്കുമോ എന്ന ഭയവും തങ്ങൾക്കുള്ളതായി അധ്യാപിക പറഞ്ഞു.

പുഷ്പ സിനിമ വിദ്യാർഥികളെ മോശമായി ബാധിക്കുന്നുവെന്നാണ് വിദ്യാഭ്യാസ കമ്മീഷന് മുമ്പാകെ സംസാരിക്കവെ അധ്യാപിക പറയുന്നത്. സർക്കാർ സ്കൂളുകളിൽ മാത്രമല്ല, സ്വകാര്യ സ്കൂളുകളിലും ഇതാണ് സ്ഥിതി. ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ഞാൻ പരാജയപ്പെടുകയാണെന്ന് എനിക്ക് തോന്നുന്നു-അധ്യാപിക പറഞ്ഞു.

മാതാപിതാക്കളോട് ഇതിനെ കുറിച്ച് സംസാരിക്കുന്നതൊന്നും കുട്ടികളെ ബാധിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങളാണ് ഇതിന് കുറ്റക്കാർ. പുഷ്പ എന്ന സിനിമ തന്റെ സ്കൂളിലെ പകുതി കുട്ടികളെയും മോശമായി ബാധിച്ചതായും അധ്യാപിക പങ്കുവെച്ചു. അധ്യാപികയുടെ പ്രസംഗത്തിന് താഴെ പലതരത്തിലുള്ള കമെന്റുകളാണ് വരുന്നത്. ഇതിനെ അനുകൂലിക്കുന്നവും പ്രതികൂലിക്കുന്നരും രംഗത്ത് വന്നു.