NationalTop News

മൂന്ന് വയസുകാരിക്ക് നേരെ പീഡനശ്രമം; ബന്ധുവായ 16 കാരൻ കസ്റ്റഡിയിൽ

Spread the love

തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ മൂന്ന് വയസുകാരിയോട് ബന്ധുവിന്റെ കൊടുംക്രൂരത. കുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞതോടെ ഇഷ്ടിക കൊണ്ട് കണ്ണിൽ ഇടിച്ച് പരുക്കേൽപ്പിച്ചു.ബന്ധുവായ പതിനാറുകാരനാണ് ആക്രമിച്ചത്.

സീർകാലിയിലെ കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. ബഹളം വച്ചതോടെ കുട്ടിയുടെ കണ്ണിൽ ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടി ഗുരുതര പരുക്കോടെ ചികിത്സയിലാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.